ഒന്നാം സെമസ്റ്റർ പി.ജി. ഡി.എൽ.ഡി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. 2018, 2019, 2020 അഡ്മിഷൻ വിദ്യാർഥികൾക്ക് 29 വരെ പിഴയില്ലാതെയും ജൂലായ് 31 വരെ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും ഓഗസ്റ്റ് മൂന്ന‌ിനകം സമർപ്പിക്കണം. 2018-ന് മുൻപ് അഡ്മിഷനെടുത്ത വിദ്യാർഥികൾക്ക് 26 വരെ പിഴയില്ലാതെയും 28 വരെ പിഴയോടെയും അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2007 അഡ്മിഷൻ മുതൽ) ഏപ്രിൽ 2020 പരീക്ഷകൾക്ക് ജൂലായ് 27 മുതൽ 30 വരെ പിഴയില്ലാതെയും ഓഗസ്റ്റ് രണ്ടുവരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും ഓഗസ്റ്റ് ആറിനകം സമർപ്പിക്കണം. അഞ്ചാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (കോവിഡ് സ്പെഷ്യൽ) നവംബർ 2019 പരീക്ഷകൾക്കുള്ള അപേക്ഷകൾ 23-നകം സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.

ടൈംടേബിൾ

26-ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (റെഗുലർ/ സപ്ലിമെന്ററി), മേയ് 2020 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. 28-ന് തുടങ്ങുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.ബി.എ. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2021 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.