കെമിക്കൽ സയൻസ് വകുപ്പിൽ എം.എസ്‌സി. നാനോ സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിനും മ്യൂസിക് വകുപ്പിൽ എം.എ. മ്യൂസിക് പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മുൻ സെമസ്റ്റർ/ വർഷ പരീക്ഷകൾ വിജയിച്ച് അവസാന സെമസ്റ്റർ/ വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനത്തിന്റെ അവസാന തീയതിക്ക് മുമ്പ് യോഗ്യത നേടിയിരിക്കണം.

താൽപര്യമുള്ളവർ ജൂലായ് 26, വൈകുന്നേരം അഞ്ചിന് മുമ്പ് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ (http://www.admission.kannuruniversity.ac.in/). പ്രോഗ്രാമുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് നാനോ സയൻസ് - 0497 2806402, 9847421467 , മ്യൂസിക് - 0497 2806404, 9895232334 എന്നീ നമ്പറുകളിലും രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 0497 2715261, 7356948230 എന്നീനമ്പറുകളിലും ബന്ധപ്പെടാം.