സർവകലാശാല കാസർകോട് കാമ്പസിലെ ടീച്ചർ എജ്യുക്കേഷൻ സെൻററിൽ അറബിക്, കണക്ക് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 17-ന് രാവിലെ 10.30-ന്‌ കാസർകോട് വിദ്യാനഗർ ചാല റോഡിലുള്ള കാമ്പസിൽ. ഫോൺ: 6238197279.

ഹാൾ ടിക്കറ്റ്

സെപ്റ്റംബർ 15-ന്‌ ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ. (ഗവ. കോളേജ് പെരിങ്ങോമിലെ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഒഴികെ) എം.കോം. (റഗുലർ /സപ്ലിമെൻറ്ററി/ഇംപ്രൂവ്മെന്റ്-2014 അഡ്മിഷൻ മുതൽ) ഒക്ടോബർ 2020 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി. മേയ് 2020 (റഗുലർ /സപ്ലിമെൻറ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് 28 വരെ അപേക്ഷിക്കാം.

പഠനവകുപ്പുകളിലെ പരീക്ഷ

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പി.ജി. (സി.ബി.സി.എസ്.എസ്.-റഗുലർ-2020 അഡ്മിഷൻ) നവംബർ 2021 പരീക്ഷകൾ സെപ്റ്റംബർ 28 മുതൽ ആരംഭിക്കും.