സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എൽ.ഐ.എസ്സി., എം.എ. അപ്ലൈഡ് ഇക്കണോമിക്സ് (റെഗുലർ, സപ്ലിമെന്ററി) മേയ് 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 27-ന് അഞ്ചുവരെ അപേക്ഷിക്കാം.
ടൈംടേബിൾ
24-ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.എ., ബി.കോം., ബി.എസ്സി. ഡിഗ്രി സ്പോർട്സ് സ്പെഷ്യൽ (ഏപ്രിൽ 2020) പരീക്ഷാ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ ലഭിക്കും. ആറാം സെമസ്റ്റർ എം.സി.എ., എം.സി.എ. ലാറ്ററൽ എൻട്രി ഡിഗ്രിയുടെ (സി.ബി.എസ്.എസ്. - റെഗുലർ/സപ്ലിമെന്ററി - മേയ് 2020) പ്രോജക്ട് മൂല്യ വാചാ നിർണയം/ജനറൽ വൈവ ആറാം സെമസ്റ്റർ എം.സി.എ./എം.സി.എ. ലാറ്ററൽ എൻട്രി ഡിഗ്രിയുടെ (സി.ബി.എസ്.എസ്. -റെഗുലർ/സപ്ലിമെന്ററി - മേയ് 2020) പ്രോജക്ട് മൂല്യനിർണയം/വാചാപരീക്ഷ, ജനറൽ വൈവ എന്നിവ ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ രാവിലെ 10 മുതൽ ഓൺലൈനായി നടത്തും. ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാല- ഓഗസ്റ്റ് 18, 20. ഐ.ടി. എജുക്കേഷൻ സെന്റർ, പാലയാട് - ഓഗസ്റ്റ് 19, 21.
എം.എ. ആന്ത്രപ്പോളജി
തലശ്ശേരി ഡോ. ജാനകി അമ്മാൾ കാമ്പസിലെ നരവംശശാസ്ത്ര ഗവേഷണ പഠനവകുപ്പിൽ 2020-21 അധ്യയനവർഷത്തേക്കുള്ള എം.എ. ആന്ത്രപ്പോളജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 45 ശതമാനം മാർക്കോടുകൂടിയ ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ admission.kannuruniv.ac.in എന്ന വെബ്സൈറ്റിൽ 21-നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽനിന്ന് ലഭിക്കും.