പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്‌സി. കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ സീറ്റുകൾ ഒഴിവുണ്ട്. ലൈഫ് സയൻസ് വിഷയങ്ങൾ/കെമിസ്ട്രി ഫിസിക്സ് /കംപ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദമുള്ളവരിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കണ്ണൂർ സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റിൽ (https://admission.kannuruniversity.ac.in/) DEPT PG മെനുവിൽ ലഭിക്കും. അപേക്ഷ, വിദ്യാഭ്യാസയോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, രജിസ്‌ട്രേഷൻ ഫീസ് (എസ്.എസി., എസ്.ടി.-100, മറ്റുള്ളവർ-420) സർവകലാശാലയിൽ അടച്ചിട്ടുളള ചലാന്റെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ തപാൽ വഴിയോ 26-ന് വൈകുന്നേരം അഞ്ചിന് മുന്പ് കോഴ്സ് കോ-ഓർഡിനേറ്റർക്ക് സമർപ്പിക്കണം. യോഗ്യതാപരീക്ഷയിലെ ഭാഷാ ഇതര വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. അപേക്ഷിക്കേണ്ട മേൽവിലാസം: ദി കോഴ്സ് കോ-ഓർഡിനേറ്റർ, ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി, ഡോ. ജാനകി അമ്മാൾ കാമ്പസ്, കണ്ണൂർ സർവകലാശാല, പാലയാട്, കണ്ണൂർ- 670661. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9110468045.

പരീക്ഷ പുനഃക്രമീകരിച്ചു

ഒക്ടോബർ 21-ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷകൾ സെപ്റ്റംബർ രണ്ടിന് തുടങ്ങുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

പ്രായോഗികപരീക്ഷ

ഏഴാം സെമസ്റ്റർ ബി.ടെക്. കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്‌ (സപ്ലിമെന്ററി - 2007 അഡ്മിഷൻമുതൽ - പാർട്ട് ടൈം ഉൾപ്പടെ) നവംബർ 2019 പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 25, 26 തീയതികളിൽ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.