മൂന്നാം സെമസ്റ്റർ എൽ.എൽ.എം. (സി.സി.എസ്.എസ്.-റഗുലർ/ സപ്ലിമെന്ററി-2017 അഡ്മിഷൻ മുതൽ), നവംബർ 2020 പ്രായോഗിക പരീക്ഷകൾ ജനുവരി 19, 20 തീയതികളിൽ രാവിലെ 9.30-ന് തലശ്ശേരി കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തും.
വൈവ / ഡെസർറ്റേഷൻ മൂല്യനിർണയം
പത്താം സെമസ്റ്റർ ബി.എ.എൽ.എൽ.ബി. (റഗുലർ- (2015 അഡ്‌മിഷൻ)/ സപ്ലിമെന്ററി (2009-2014 അഡ്മിഷൻ), മേയ് 2020 -വൈവ / ഡെസർറ്റേഷൻ മൂല്യനിർണയം ജനുവരി 18-ന് തലശ്ശേരി കാമ്പസിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടക്കും.
പരീക്ഷാ ടൈംടേബിൾ
നേരത്തെ വിജ്ഞാപനംചെയ്ത പാർട്ട് II-III സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ മൈക്രോബയോളജി/മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി (2017 അഡ്‌മിഷൻ-റഗുലർ/ സപ്ലിമെന്ററി) നവംബർ 2020 പരീക്ഷകൾ ജനുവരി 19-ന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പഠനസഹായി വിതരണം
കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർചെയ്തിട്ടുള്ള ഗവ. കോളേജ് കാസർകോട്, ജി.പി.എം. കോളേജ് മഞ്ചേശ്വരം, എൻ.എ.എസ്. കോളേജ് കാഞ്ഞങ്ങാട്, ഇ.കെ.എൻ.എം. കോളേജ് എളേരിത്തട്ട്, സെയ്ന്റ് പയസ് കോളേജ് രാജപുരം എന്നീ കോളേജുകൾ പരീക്ഷാ കേന്ദ്രങ്ങളായി തിരഞ്ഞെടുത്ത രണ്ടാംവർഷ ബിരുദ വിദ്യാർഥികളുടെ സ്വയം പഠന സഹായികൾ ജനുവരി 18-ന് രാവിലെ 10.30 മുതൽ 2.30 വരെ കണ്ണൂർ സർവകലാശാലയുടെ കാസർകോട്, ചാല കാമ്പസുകളിൽ വിതരണംചെയ്യും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
പ്രവേശന പരീക്ഷ
കണ്ണൂർ സർവകലാശാലയിൽ 2020-2021 വർഷത്തെ പി.എച്ച്.ഡി. പ്രവശനത്തിന് അപേക്ഷിച്ചവർക്ക് (ഇംഗ്ലീഷ്, ബയോ കെമിസ്ട്രി, കെമിസ്ട്രി, ഇക്കണോമിക്സ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ഹെൽത്ത് സയൻസ്, ലൈബ്രറി സയൻസ്, ലോ, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങൾ ഒഴികെ) പ്രവേശന പരീക്ഷ ജനുവരി 16-ന് രാവിലെ 11 മുതൽ നടത്തും. ഫോൺ: 04972-2715208/2715207. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.
അപേക്ഷാ തീയതി നീട്ടി
സർവകലാശാലാ പഠനവകുപ്പുകളിലെ എം.എസ്‌സി. പ്രോഗ്രാം ഇൻ പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോ ബോട്ടണി (മാനന്തവാടി കാമ്പസ്), എം.എസ്‌സി. കംപ്യൂട്ടേഷണൽ ബയോളജി (ഡോ. ജാനകി അമ്മാൾ കാമ്പസ്, പാലയാട്), എം.എസ്‌സി. ഇൻ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി (പയ്യന്നൂർ കാമ്പസ്) എന്നീ പുതിയ കോഴ്സുകളിലേക്കുള്ള (ന്യൂ ജനറേഷൻ കോഴ്സുകൾ) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള സമയം ജനുവരി 15വരെ നീട്ടി. താത്‌പര്യമുള്ളവർ, അപേക്ഷകൾ അതാത് പഠന വകുപ്പുകളിൽ ഓഫ് ലൈൻആയി സമർപ്പിക്കണം. വിവരങ്ങൾ വെബ്‌സൈറ്റിൽ.
ഫാക്കൽറ്റി ഇൻഡക്‌ഷൻ കോഴ്‌സ്
യു.ജി.സി.-എച്ച്.ആർ.ഡി.സി.ക്ക് 2020-21 വർഷത്തിൽ യു.ജി.സി. അനുവദിച്ച അധ്യാപകർക്കുള്ള പരിശീലന കോഴ്‌സുകളിൽ ഫെബ്രുവരി നാലുമുതൽ മാർച്ച് അഞ്ചുവരെവരെ നീണ്ടുനിൽക്കുന്ന നാലാമത് ഫാക്കൽറ്റി ഇൻഡക്‌ഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 27നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.
അസി. പ്രൊഫസർ നിയമനം
സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്‌നോളജി ആൻഡ് മൈക്രോബയോളോജി വകുപ്പിൽ അസി. പ്രൊഫസറെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കും. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം aneeshchandran@kannuruniv.ac.in എന്ന ഇ-മെയിലിൽ ജനുവരി 17നകം ലഭിക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.