സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടും മൂന്നും വർഷ ബിരുദവിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ ഏപ്രിൽ 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ കണ്ണൂർ എസ്.എൻ. കോളേജ്, കാഞ്ഞങ്ങാട് സി.കെ. നായർ ആർട്സ് ആൻഡ് മാനേജ്മെൻറ്് കോളേജ് എന്നിവിടങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സെറ്റിൽ.

പരീക്ഷാ വിജ്ഞാപനം

മേയ് 18-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (റഗുലർ/സപ്ലിമെന്ററി - മേയ് 2020) പരീക്ഷൾ വിജ്ഞാപനം ചെയ്തു. റഗുലർ വിദ്യാർഥികൾക്ക് ഏപ്രിൽ 16 മുതൽ 19 വരെ പിഴയില്ലാതെയും 21 വരെ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. സപ്ലിമെന്ററി വിദ്യാർഥികൾക്ക് ഏപ്രിൽ 19 വരെ പിഴയില്ലാതെയും 21 വരെ പിഴയോടെയും അപേക്ഷ സമർപ്പിക്കാം.

ടൈംടേബിൾ

മേയ് അഞ്ചിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (റഗുലർ/സപ്ലിമെന്ററി - മേയ് 2020) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റർ ബിരുദ പരീക്ഷ ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) പരീക്ഷകൾ മേയ് അഞ്ചിന് ആരംഭിക്കും.

ഹാൾടിക്കറ്റ്

2013-നും അതിന് മുൻപുമുള്ള അഡ്മിഷൻ പി.ജി. മേഴ്സി ചാൻസ് പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സെറ്റിൽ ലഭിക്കും. സർവകലാശാലാ താവക്കര കാമ്പസിലാണ് പരീക്ഷ നടക്കുക. ഓഫ്‌ലൈനായി പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിൽനിന്ന്‌ ഹാൾടിക്കറ്റ് കൈപ്പറ്റണം

ഇന്റർ കൊളീജിയറ്റ് മത്സരം പുനഃക്രമീകരിച്ചു

സർവകലാശാല ഇന്റർ കൊളീജിയറ്റ് മത്സരം താഴെ പറയും പ്രകാരം പുനഃക്രമീകരിച്ചു. വടംവലി (പുരുഷ -വനിത) ഏപ്രിൽ 16-സെയ്‌ന്റ് പയസ് ടെൻത് കോളേജ്, രാജപുരം. ബാഡ്മിന്റൺ (പുരുഷ -വനിത) ഏപ്രിൽ 19-എസ്.എൻ. കോളേജ് കണ്ണൂർ. ക്രോസ് കൺട്രി (പുരുഷ -വനിത) ഏപ്രിൽ 19-മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി കാമ്പസ്. ഹാൻഡ് ബോൾ (പുരുഷൻ) ഏപ്രിൽ 20- മാങ്ങാട്ടുപറമ്പ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയം. കളരിപ്പയറ്റ് (പുരുഷ-വനിത), ഏപ്രിൽ 20- കൂത്തുപറമ്പ് നിർമലഗിരി കോളേജ്. ഫുട്ബോൾ (വനിത), ഏപ്രിൽ 21- മയ്യിൽ ഐ.ടി.എം. കോളേജ്. ഫുട്ബോൾ (പുരുഷൻ) സോണൽ ഫിക്സ്ചറുകൾ www.kannuruniversitydpe.com വെബ്സൈറ്റിൽ ലഭിക്കും. പങ്കെടുക്കുന്ന കോളേജുകൾ എലിജിബിലിറ്റി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. കോളേജ് തിരിച്ചറിയൽ കാർഡ്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയുമായി മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ രാവിലെ ഒൻപതിനു മുൻപ് റിപ്പോർട്ട് ചെയ്യണം.