സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദവിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ 15, 16 തീയതികളിൽ (രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ) നടക്കും. കണ്ണൂർ എസ്.എൻ., പിലാത്തറ സെയ്ൻറ് ജോസഫ്, തളിപ്പറമ്പ് സർ സയ്യിദ്, കാഞ്ഞങ്ങാട് എൻ.എ.എസ്. കോളേജുകളാണ് പഠനകേന്ദ്രങ്ങൾ. വിശദാംശങ്ങൾ വെബ്‍സൈറ്റിൽ.

പഠനസഹായി വിതരണം

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ തലശ്ശേരി ഗവ. ബ്രണ്ണൻ, കണ്ണൂർ കെ.എം.എം. ഗവ. വിമൻസ്, കണ്ണൂർ എസ്.എൻ. കോളേജുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാംവർഷ ബി.കോം. ബിരുദവിദ്യാർഥികളുടെ സ്വയംപഠനസഹായികൾ 15-ന് വിതരണം ചെയ്യും. ബി.എ., ബി.ബി.എ. മൂന്നാം വർഷ ബിരുദ വിദ്യാർഥികളുടെ സ്വയംപഠനസഹായി വിതരണം 17-നാണ്. സർവകലാശാല താവക്കര കാമ്പസാണ് വിതരണകേന്ദ്രം. സർവകലാശാല നൽകിയ ഐ.ഡി. കാർഡ്, ഫീസ്‌ അടച്ചതിന്റെ രസീത് എന്നിവ ഹാജരാക്കണം.

തളിപ്പറമ്പ് സർ സയ്യിദ്, പയ്യന്നൂർ പയ്യന്നൂർ, മാടായി സി.എ.എസ്. കോളേജുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദവിദ്യാർഥികളുടെ സ്വയംപഠനസഹായികളുടെ വിതരണം 14-ന് പിലാത്തറ സെയ്ന്റ് ജോസഫ് കോളേജിൽ നടക്കും. രാവിലെ 10.30 മുതൽ ഉച്ചക്ക് 2.30 വരെയാണ് വിതരണം. സർവകലാശാല നൽകിയ തിരിച്ചറിയൽ കാർഡ്, ട്യൂഷൻ ഫീസ് അടച്ചതിന്റെ ചലാൻ എന്നിവ ഹാജരാക്കണം.

തീയതി നീട്ടി

അഞ്ചാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പും ചലാനും സർവകലാശാലയിൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി 13-ന് വൈകുന്നേരം അഞ്ചുവരെ നീട്ടി.

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ എം.സി.എ. റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

ഫെബ്രുവരി മൂന്നിന് നടക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

വൈവ

പത്താം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. റെഗുലർ, മേയ് 2021 കോഴ്‌സ് വൈവ 18-ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.