സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി - മെയ് 2021) പരീക്ഷൾ വിജ്ഞാപനം ചെയ്തു. ഏപ്രിൽ 16 മുതൽ 20 വരെ പിഴയില്ലാതെയും 22 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.

പഠനവകുപ്പുകളിലെ ആറാം സെമസ്റ്റർ എം.സി.എ. (റെഗുലർ/ സപ്ലിമെന്ററി - മേയ് 2021) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഏപ്രിൽ 19 മുതൽ 20വരെ പിഴയില്ലാതെയും 22വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.

കോവിഡ് സ്പെഷ്യൽ പരീക്ഷ

ഏപ്രിൽ 27-ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (റെഗുലർ/ സപ്ലിമെന്ററി - നവംബർ 2019) കോവിഡ് സ്പെഷ്യൽ പരീക്ഷൾക്ക് ഏപ്രിൽ 17-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷൾ

ആറാം സെമസ്റ്റർ ബി.എ. മ്യൂസിക് (ഏപ്രിൽ 2021) പ്രായോഗിക പരീക്ഷകൾ ഏപ്രിൽ 16, 17 തീയതികളിൽ രാവിലെ ഒമ്പതുമുതൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടണം.