മഞ്ചേശ്വരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2021-22 അധ്യയനവർഷം തുടങ്ങാൻ അനുമതി ലഭിച്ച ബി.എ. ഇംഗ്ലീഷ് വിത്ത് ജേണലിസം, എം.കോം. ഫിനാൻസ്‌ എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട കോളേജിലേക്ക് അപേക്ഷിക്കാം. 2021-22 അധ്യയനവർഷത്തെ യു.ജി./പി.ജി. പ്രോസ്പെക്ടസ് അടിസ്ഥാനമാക്കിയാണ് പ്രവേശനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി 20 ആണ്. കോളേജ് പ്രവേശനം 25 മുതൽ 28 വരെ. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04998 215615. ഇ മെയിൽ: casmanjeswaram.ihrd@gmail.com

അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി. പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾക്കും അപേക്ഷിക്കാനും അവസരം

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിനായുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് 18-ന് പ്രസിദ്ധീകരിക്കും. ബിരുദാനന്തരബിരുദ പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക്‌ അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 15-നകം candidate login ചെയ്ത്‌ 200 രൂപ കറക്ഷൻ ഫീ അടച്ചശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പോടുകൂടി pgsws@kannuruniv.ac.in എന്ന ഇ മെയിൽ ഐ.ഡി.യിലേക്ക് അയക്കണം.

വിവിധ കാരണങ്ങളാൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെട്ടവരുടെ അപേക്ഷ തുടർന്നുള്ള അലോ‍ട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷകർ candidate login ചെയ്ത്‌ 15-നകം 200 രൂപ റീകൺസിഡർ ഫീ ഇനത്തിൽ അടയ്ക്കണം. കൂടാതെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്തവർക്ക്‌ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.admission.kannuruniv.ac.in. ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 04972 715261, 7356948230. ഇമെയിൽ: pgsws@kannuruniv.ac.in

എം.എസ്.സി. സ്റ്റാറ്റിറ്റിക്സ്: സീറ്റൊഴിവ്

മാങ്ങാട്ടുപറമ്പ്‌ കാമ്പസിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാംസെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിലേക്ക് എസ്.സി. വിഭാഗത്തിന് മൂന്നും എസ്.ടി. വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. രേഖകൾ സഹിതം 13-ന് രാവിലെ 10.30-ന് മാങ്ങാട്ടുപറമ്പ്‌ കാമ്പസിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ ഹാജരാകണം.

എം.എസ്‌സി. മാത്തമാറ്റിക്കൽ സയൻസ്: സീറ്റൊഴിവ്

മാങ്ങാട്ടുപറമ്പ്‌ കാമ്പസിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് മാത്തമാറ്റിക്കൽ സയൻസിൽ എം.എസ്‌സി. മാത്തമാറ്റിക്കൽ സയൻസ് പ്രോഗ്രാമിലേക്ക് പട്ടികജാതി, പട്ടികവർഗത്തിനായി സംവരണംചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 13-ന് രാവിലെ 11-ന്‌ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഡിപ്പാർട്ട്മെൻറിൽ ഹാജരാകണം. ഫോൺ: 04972 783415.

പരീക്ഷാവിജ്ഞാപനം

രണ്ടാം സെമസ്റ്റർ പി.ജി. (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്-2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷകൾക്ക് 21 മുതൽ 23 വരെ പിഴയില്ലാതെയും 25 വരെ പിഴയോടെയും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 28-നകം സർവകലാശാലയിൽ ലഭിക്കണം. 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് ഇത് അവസാന അവസരമാണ്. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് സുവോളജി/മോളിക്യുലാർ ബയോളജി (റഗുലർ/സപ്ലിമെന്ററി), മേയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 27-ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.

പരീക്ഷാകേന്ദ്രം മാറ്റി

രാമഗുരു യു.പി. സ്കൂൾ ചിറക്കൽ, പുതിയതെരു പരീക്ഷാകേന്ദ്രമായി ലഭിച്ച രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷാർഥികൾ 12-ന് നടക്കുന്ന പരീക്ഷമാത്രം കെ.എം.എം.വിമൻസ് കോളേജ് പള്ളിക്കുന്നിൽ ഹാജരായി എഴുതണം. മറ്റു ദിവസങ്ങളിൽ ഇവർ രാമഗുരു സ്കൂളിൽ തന്നെയാണ് പരീക്ഷയെഴുതേണ്ടത്.

സീറ്റൊഴിവ്

സർവകലാശാല ഡോ. ജാനകി അമ്മാൾ പാലയാട് കാമ്പസിൽ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്സിൽ എസ്.ടി. വിഭാഗത്തിനു സംവരണംചെയ്ത രണ്ട് സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ 13-ന് രാവിലെ 10-ന്‌ രേഖകളുമായി ഡിപ്പാർട്ട്മെന്റിലെത്തണം.