അഞ്ചാം സെമസ്റ്റർ ബി.എ. ഹിന്ദി, മൂന്നാം സെമസ്റ്റർ ബി.ബി.എ. നവംബർ 2020 സ്പോർട്സ് സ്പെഷ്യൽ പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ സെപ്‌റ്റംബർ 14-നകം കായികപഠന ഡയറക്ടർക്ക് സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

സെപ്റ്റംബർ 15-ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി-പാർട്ട് ടൈം ഉൾപ്പെടെ), നവംബർ 2019 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

പരീക്ഷാഫലം

സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എസ്‌സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) റഗുലർ/സപ്ലിമെന്ററി (മേയ് 2021) പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും സെപ്റ്റംബർ 24-ന്‌ വൈകിട്ട്‌ അഞ്ചുവരെ അപേക്ഷിക്കാം.

മൂന്നാംവർഷ വിദൂര വിദ്യാഭ്യാസ ബി.കോം., ബി.ബി.എ. റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (മാർച്ച് 2021) പരീക്ഷകളുടെയും ബി.കോം. കോവിഡ് സ്പെഷ്യൽ (മാർച്ച് 2020) പരീക്ഷകളുടെയും ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും സെപ്റ്റംബർ 27-ന്‌ വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും. വിദ്യാർഥികൾ റിസൾട്ടിന്റെ കോപ്പി എടുത്തു സൂക്ഷിക്കണം. ഫലം ഒരുമാസം വെബ്‌സൈറ്റിൽ ലഭിക്കും.

പ്രായോഗിക പരീക്ഷകൾ

ആറാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി-2007 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പടെ), മേയ് 2020-കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് (സി.എസ്.ഇ.), ഇലക്ട്രോണിക് കമ്യൂണിക്കേഷൻ എൻജിനീയറിങ് (ഇ.സി.ഇ.ആൻഡ് എ.ഇ1) വിഭാഗം പ്രായോഗിക പരീക്ഷകൾ സെപ്റ്റംബർ 13-നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗം പ്രായോഗിക പരീക്ഷകൾ 27, 28 തീയതികളിലും നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ.