വിവിധ പഠനവകുപ്പുകളിലും സെന്ററുകളിലും രണ്ട് വര്‍ഷ കാലാവധിയില്‍ അസി. പ്രൊഫസര്‍മാരുടെയും കോഴ്‌സ് ഡയറക്ടര്‍മാരുടെയും അസി. ഡയറക്ടര്‍മാരുടെയും നിയമനത്തിന് യോഗ്യരായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 20 വരെ നീട്ടി. വിവിധ പഠനവകുപ്പുകളിലെ ഒഴിവുകളുടെയും സംവരണംചെയ്തിട്ടുള്ള തസ്തികകളുടെയും വിവരങ്ങള്‍ വെബ്സൈറ്റില്‍.

സ്പോട്ട് അഡ്മിഷന്‍

2021-22 അധ്യയന വര്‍ഷത്തെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന് സൂപ്പര്‍ ഫൈനോടുകൂടി ജനുവരി 20 വരെ താവക്കര കാമ്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ട് ഹാജരായി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ നമ്പര്‍: 0497 2715183, 185, 189.

യു.ജി., പി.ജി. പ്രവേശനം

ഗവ./ എയ്ഡഡ്/ സെല്‍ഫ് ഫിനാന്‍സിങ് അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി., പി.ജി., പ്രോഗ്രാമുകളില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്ക് മാത്രമായി പ്രവേശനം നേടുന്നതിന് ജനുവരി 12 വരെ സമയം അനുവദിച്ചു. പ്രവേശനത്തിനായി അതത് കോളേജുകളെ സമീപിക്കണം. കോളേജ് ട്രാന്‍സ്ഫര്‍ അനുവദിക്കില്ല. വിശദാംശങ്ങള്‍ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍. ഫോണ്‍: 0497 2715261, 7356948230.

ടൈംടേബിള്‍

ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. റെഗുലര്‍/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, ഒക്ടോബര്‍ 2021 പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം. എസ്‌സി. കംപ്യൂട്ടേഷണല്‍ ബയോളജി (റെഗുലര്‍/ സപ്ലിമെന്ററി -നവംബര്‍ 2020) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനഃപരിശോധനയ്ക്കും പകര്‍പ്പിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 20 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സലിങ് സൈക്കോളജി (റെഗുലര്‍/ സപ്ലിമെന്ററി-നവംബര്‍ 2020) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനഃപരിശോധനയ്ക്കും പകര്‍പ്പിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 19 വരെ അപേക്ഷിക്കാം.

ഹാള്‍ടിക്കറ്റ്

ജനുവരി 11-ന് അരംഭിക്കുന്ന സര്‍വകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. റെഗുലര്‍, മേയ് 2021 പരീക്ഷകളുടെ ഹാാള്‍ടിക്കറ്റും നോമിനല്‍ റോളും വെബ്‌സൈറ്റില്‍.

പുസ്തക പ്രകാശനവും സംഗീതക്കച്ചേരിയും

സര്‍വകലാശാലാ സംഗീതവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ യശഃശരീരയായ പാറശ്ശാല പൊന്നമ്മാളിന്റെ ജീവചരിത്ര പുസ്തകം ’ഹേമവതി’യുടെ പ്രകാശനം നടത്തും. എടാട്ട് സ്വാമി ആനന്ദതീര്‍ത്ഥ കാമ്പസിലെ സംഗീത വിഭാഗത്തില്‍ ചൊവ്വാഴ്ച രാവിലെ 10-നാണ് പരിപാടി. ഗ്രന്ഥകര്‍ത്താവ് ഡോ. ജി.ഹരിസുന്ദര്‍, പെരിഞ്ചല്ലൂര്‍ സംഗീതസഭയുടെ സ്ഥാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠന്‍, സംഗീതവിഭാഗം അധ്യക്ഷ ഡോ. എന്‍.മിനി എന്നിവര്‍ പങ്കെടുക്കും.

കര്‍ണാടക സംഗീതജ്ഞന്‍ ഡോ. പാലക്കാട് ആര്‍. രാമപ്രസാദ് കച്ചേരി അവതരിപ്പിക്കും. വിജു എസ്. ആനന്ദ് (വയലിന്‍), മാവേലിക്കര ആര്‍.രാജേഷ് (മൃദംഗം), ഉടുപ്പി ശ്രീകാന്ത് (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കും.