സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ 2021-22 അധ്യയനവർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകൾ ഓൺലൈനായി ഒക്ടോബർ 11-ന് തുടങ്ങും.

അസി. പ്രൊഫസർ ഒഴിവ്

സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്‌മെന്റിൽ അസി. പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവുണ്ട്. മണിക്കൂർ വേതനാടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. അഭിമുഖം ഒക്ടോബർ 11-ന് രാവിലെ 11-ന് ബിഹേവിയറൽ സയൻസ് വിഭാഗത്തിൽ. ഫോൺ: 0497 2782441.

എം.എ. ആന്ത്രോപോളജി സീറ്റൊഴിവ്

സർവകലാശാല എം.എ. ആന്ത്രോപോളജി കോഴ്സിൽ പട്ടികജാതി വിഭാഗത്തിന് മൂന്നും പട്ടികവർഗ വിഭാഗത്തിന് ഒന്നും സംവരണ സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ ഒക്ടോബർ 11-ന് തലശ്ശേരി പാലയാട് കാമ്പസിലെ ആന്ത്രോപോളജി വകുപ്പിൽ എത്തണം.