ജൂൺ 15 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2021) പരീക്ഷകൾ മാറ്റിവച്ചു. 22 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2021) പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ടൈംടേബിൾ

ജൂൺ 29-ന് ആരംഭിക്കുന്ന മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ കോവിഡ് സ്പെഷ്യൽ (മാർച്ച് 2020) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ദിവസങ്ങളിൽ തന്നെ മാർച്ച് 2021 സെഷൻ പരീക്ഷകളും നടക്കും.

പ്രോജക്ട്‌ മൂല്യനിർണയം

നാലാം സെമസ്റ്റർ എം.എ.എക്കണോമിക്സ് /ഡെവലപ്പ്മെന്റ്‌ എക്കണോമിക്സ്/അപ്ലൈഡ് എക്കണോമിക്സ്, ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി -ഏപ്രിൽ 2021) ജൂൺ 14, 15 തീയതികളിൽ ഓൺലൈനായി നടത്തും.

നാലാം സെമസ്റ്റർ എം.എ. ഫിലോസഫി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി -ഏപ്രിൽ 2021) പ്രോജക്ട്‌ മൂല്യനിർണയം/വാചാപരീക്ഷ ജൂൺ 14- ന് ഓൺലൈനായി നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം. ടൈംടേബിൾ വെബ് സൈറ്റിൽ.