2021-22 അധ്യയനവർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കണം. അലോട്ട്മെന്‍റ് ലഭിച്ചവർ സെപ്റ്റംബർ 14-ന് വൈകുന്നേരം അഞ്ചിനകം അഡ്മിഷന്‍ ഫീസ് ഓണ്‍ലൈനായി (എസ്.ബി.ഐ- ഇ-പേ) അടയ്ക്കണം മറ്റു രീതികളിൽ ഫീസ് അടച്ചാൽ പരിഗണിക്കില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0497 2715261, 7356948230.

ടൈംടേബിൾ

സെപ്റ്റംബർ 16-ന് ആരംഭിക്കുന്ന സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.സി.എ. (റഗുലർ/ സപ്ലിമെന്ററി) മേയ് 2021 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. 28-ന് ആരംഭിക്കുന്ന ഒന്നാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പ്രോഗ്രാമിന്റെ അഫിലിയേറ്റഡ് കോളേജുകളിലെ റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും വിദൂര വിദ്യാഭ്യാസ വിഭാഗം സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും (ഏപ്രിൽ 2021) ടൈംടേബിളും വെബ്‌സൈറ്റിൽ.

പരീക്ഷ പുനഃക്രമീകരിച്ചു

സെപ്റ്റംബർ 10-ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - നവംബർ 2020) പരീക്ഷകൾ 18-ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.കോം. (ഏപ്രിൽ 2020) പരീക്ഷയുടെ പുനർമൂല്യനിർണയഫലം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രോജക്ട് മൂല്യനിർണയം/ജനറൽ വൈവ

ആറാം സെമസ്റ്റർ എം.സി.എ./എം.സി.എ. ലാറ്ററൽ എൻട്രി ഡിഗ്രി (സി.ബി.എസ്.എസ്. - റഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് - മേയ് 2021 ) പ്രോജക്ട് മൂല്യനിർണയം / ജനറൽ വൈവ സെപ്റ്റംബർ 13 മുതൽ ഓൺലൈനായി നടത്തും. വിദ്യാർഥികൾ അതത് കേന്ദ്രവുമായി ബന്ധപ്പെടണം. പരീക്ഷാ ടൈംടേബിളും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ.