മൂന്നാം സെമസ്റ്റർ ബി.എഡ്. (നവംബർ 2020) പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക് ജൂൺ 18-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാം. 22-നകം പ്രിന്റൗട്ട് സർവകലാശാലയിൽ സമർപ്പിക്കണം.

വാക്-ഇൻ-ഇന്റർവ്യൂ

സർവകലാശാലയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) എന്നീ തസ്തികകളിൽ നിലവിലുള്ള ഓരോ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ 14-ന് വൈകീട്ട് അഞ്ചിന് മുമ്പായി സർവകലാശാല രജിസ്ട്രാർക്ക് മുമ്പാകെ നേരിട്ടോ registrar@kannuruniv.ac.in എന്ന ഇ-മെയിൽ മുഖേനയോ സമർപ്പിക്കണം.

അഭിമുഖം

ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് (മണിക്കൂർ അടിസ്ഥാനത്തിൽ) വാക്-ഇൻ-ഇന്റർവ്യൂ 17-ന് രാവിലെ 11 മണിക്ക് സർവകലാശാല മാങ്ങാട്ടുപറമ്പ്‌ കാമ്പസിൽ നടക്കും. കംപ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനാന്തരബിരുദമാണ് യോഗ്യത. നെറ്റ് /പിഎച്ച്.ഡി. ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. ഉദ്യോഗാർഥികൾ അവരുടെ ബായോഡേറ്റ hodit@kannuruniv.ac.in ലേക്ക് 14-ന് മുമ്പ് അയയ്ക്കണം.