കണ്ണൂർ: കണ്ണൂർ സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സർ സയ്യിദ് കോളേജ് തളിപ്പറമ്പ, പയ്യന്നൂർ കോളേജ്, സി.എ.എസ്. കോളേജ് മാടായി എന്നീ കോളേജുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാംവർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർഥികളുടെ സ്വയംപഠന സഹായികൾ 12-ന് വിതരണം ചെയ്യും. രാവിലെ 10.30 മുതൽ 2.30 വരെ സെയ്‌ൻ്‌റ് ജോസഫ്സ് കോളേജ് പിലാത്തറയിലാണ് വിതരണം. വിദ്യാർഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽരേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.