സർവകലാശാലാ സെനറ്റിന്റെ ഈ വർഷത്തെ രണ്ടാമത്തെ യോഗം ബുധനാഴ്ച രാവിലെ 10-ന്‌ ഓൺലൈനായി ചേരും.

സീറ്റ് വർധന

സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ്‌ ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര സീറ്റുകളുടെ എണ്ണത്തിൽ വർധന ആവശ്യമുള്ള കോളേജുകൾ അതിനുള്ള അപേക്ഷ പ്രിൻസിപ്പൽ മുഖാന്തരം സെപ്റ്റംബർ 10-ന്‌ വൈകുന്നേരം അഞ്ചിനു മുൻപായി registrar@kannuruniv.ac.in എന്ന വിലാസത്തിൽ ഇ-മെയിൽ അയയ്ക്കണം.

ഗ്രേഡ് കാർഡ് വിതരണം

സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ 2020 ഏപ്രിൽ രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ വിതരണം ചെയ്യും. തീയതി, പരീക്ഷാകേന്ദ്രം, വിതരണസ്ഥലം എന്നിവ വെബ്സൈറ്റിൽ. വിദ്യാർഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ്/സർവകലാശാല നൽകിയ തിരിച്ചറിയൽരേഖ എന്നിവ ഹാജരാക്കണം.

ഹാൾടിക്കറ്റ്

10-ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ.എൽഎൽ.ബി. റെഗുലർ (നവംബർ 2020) പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭിക്കും. സപ്ലിമെന്ററി പരീക്ഷാർഥികൾ പഠനവകുപ്പിൽനിന്ന്‌ ഹാൾടിക്കറ്റ് കൈപ്പറ്റണം. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം.

പരീക്ഷാവിജ്ഞാപനം

പഠനവകുപ്പുകളിലെ എം.എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് ഒഴികെയുള്ള ഒന്നാം സെമസ്റ്റർ പി.ജി. നവംബർ 2020 റഗുലർ പരീക്ഷകൾക്ക് സെപ്റ്റംബർ 13 വരെ പിഴയില്ലാതെയും 15 വരെ പിഴയോടെയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.

സ്വയം സാക്ഷ്യപ്പെടുത്താം

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഹാൾടിക്കറ്റിൽ ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്താം. സ്വയം സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ് ഉപയോഗിക്കുന്നവർ ഫോട്ടോ പതിപ്പിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽരേഖയുടെ അസ്സൽ (ആധാർ/വോട്ടേഴ്സ് ഐ.ഡി./ഡ്രൈവിങ് ലൈസൻസ്/പാൻ കാർഡ്) കരുതണം.

ഇന്റേണൽ മാർക്ക്

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 10 മുതൽ 18 വരെ വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷാഫലം

ഒന്നാംവർഷ എം.എ. പൊളിറ്റിക്കൽ സയൻസ് സപ്ലിമെന്ററി (ജൂൺ 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും സെപ്റ്റംബർ 22-ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്സ്/കെമിസ്ട്രി/ ജ്യേഗ്രഫി, എം.എ. ഹിസ്റ്ററി റഗുലർ/സപ്ലിമെന്ററി (മേയ് 2021) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 20-ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.