കണ്ണൂർ സർവകലാശാല ചുവടെ നൽകിയ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ ജൂൺ 11-വരെയും പിഴയോടുകൂടി ജൺ 14- വരെയും ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 18-വരെയും നീട്ടി.

* ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ), നവംബർ 2020.

* അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തരബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ), ഒക്ടോബർ 2020.

*അഫിലിയേറ്റഡ് കോളേജുകളിലെ ആറും നാലും സെമസ്റ്റർ എം.സി.എ. (റെഗുലർ/ സപ്ലിമെന്ററി - 2014 അഡ്മിഷൻ മുതൽ), മേയ് 2021 ഒന്നാം സെമസ്റ്റർ എം.ബി.എ. (ഒക്ടോബർ 2020), ബി.എഡ്. (നവംബർ 2020) പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പകർപ്പ് 14 വരെ സമർപ്പിക്കാം.

ടൈംടേബിൾ

22-ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

· 29- ന് ആരംഭിക്കുന്ന മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (മാർച്ച് 2021) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത ദിവസങ്ങളിൽതന്നെ മാർച്ച് 2020 സെഷൻ മൂന്നാം വർഷ കോവിഡ് സ്പെഷ്യൽ പരീക്ഷകളും നടക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും മറ്റ് ദിവസങ്ങളിൽ രാവിലെ 11-നും പരീക്ഷകൾ ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (മേയ് 2020) പരീക്ഷകൾ 22-ന് ആരംഭിക്കും.

പ്രോജക്ട് മൂല്യനിർണയം/വാചാപരീക്ഷ

നാലാം സെമസ്റ്റർ എം.എ. കന്നഡ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി - ഏപ്രിൽ 2021) പ്രൊജക്റ്റ് മൂല്യനിർണയം/ വാചാപരീക്ഷ ജൂൺ ഒമ്പത്, 10 തീയതികളിൽ ഓൺലൈനായി നടക്കും.

നാലാം സെമസ്റ്റർ എം.എസ്.ഡബ്ള്യു. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി - ഏപ്രിൽ 2021) പ്രൊജക്ട്‌ മൂല്യനിർണയം/ വാചാപരീക്ഷ 15,1 6 തീയതികളിൽ പിലാത്തറ സെയ്‌ന്റ് ജോസഫ്‌സ് കോളേജിൽ നടക്കും. 18, 19 തീയതികളിൽ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലും നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

മാങ്ങാട്ടുപറമ്പ്‌ കാമ്പസിലെ സെന്റർ ഫോർ മാനേജ്മെന്റ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ മണിക്കൂർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എം.ബി.എ.യും (ബിരുദാനന്തരബിരുദം) നെറ്റുമാണ് യോഗ്യത. ഈ നിയമനങ്ങൾക്ക് അടുത്ത ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ മാത്രമായിരിക്കും കാലാവധി. ബയോഡേറ്റ പത്തിന്‌ രാവിലെ 11-ന് മുമ്പായി adcms@kannuruniv.ac.in എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ 9995876421.

പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ സംഗീതവിഭാഗത്തിൽ അസിസ്റ്റൻറ്്‌ പ്രൊഫസർ തസ്തികയിൽ മണിക്കൂർവേതന നിരക്കിൽ നിയമനം നടത്തുന്നു. സംഗീതത്തിൽ ബിരുദാനന്തരബിരുദവും, നെറ്റുമാണ് യോഗ്യത. ബയോഡേറ്റ ജൂൺ ഒന്പതിനകം hodmusic@kannuruniv.ac.in എന്ന ഇ-മെയിലിൽ അയയ്ക്കണം. ഫോൺ: 9895232334.