തലശ്ശേരി ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഐ.ടി. സെൻററിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസി. പ്രൊഫസറെ നിയമിക്കും. അഭിമുഖം 11-ന് രാവിലെ 11-ന് മാങ്ങാട്ടുപറമ്പ് ഇൻഫർമേഷൻ ടെക്നോളജി പഠനവകുപ്പിൽ.

പരീക്ഷാ വിജ്ഞാപനം

2020 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ബി.എ./ബി.എ. അഫ്സൽ ഉൽ ഉലമ/ ബി.കോം./ബി.ബി.എ. റെഗുലർ (നവംബർ 2020) പരീക്ഷകൾക്ക് 15 വരെ പിഴയില്ലാതെയും 18 വരെ പിഴയോടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 21-നകം സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ലഭിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

12-ന് ആരംഭിക്കുന്ന ഒന്നാംവർഷ വിദൂര വിദ്യാഭ്യാസ ബിരുദ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2021) പരീക്ഷകളുടെ ഹാൾടിക്കറ്റ്, നോമിനൽ റോൾ എന്നിവ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാം. ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത ഹാൾടിക്കറ്റുമായാണ് പരീക്ഷയ്കെത്തേണ്ടത്.

ടൈംടേബിൾ

11 മുതൽ ആരംഭിക്കുന്ന സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി.ജി./ബി.പി.എഡ്. റെഗുലർ, മേയ് 2021 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാഫലം

അഞ്ചാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (റെഗുലർ/സപ്ലിമെന്ററി-നവംബർ 2020), അഞ്ചാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (കോവിഡ് സ്പെഷ്യൽ-നവംബർ 2019), ഒന്നാം സെമസ്റ്റർ എൽഎൽ.എം. (റെഗുലർ-നവംബർ 2020) പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.

സർവകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി (റെഗുലർ-നവംബർ 2020) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 19-ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

പരീക്ഷാഫീസ്

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (നവംബർ 2020) പരീക്ഷാർഥികൾ കോമൺ ഫീസിനത്തിൽ 420/- രൂപയും ഓരോ പേപ്പറിനും 120/- രൂപ വീതവും പരീക്ഷാഫീസായി ഒടുക്കണം. ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും ഫീസൊടുക്കിയ ചലാനും 21-ന് വൈകുന്നേരം അഞ്ചിനകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ലഭിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.

പരീക്ഷാ വിജ്ഞാപനം

ഫെബ്രുവരി 22-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി.ജി.ഡി.സി.പി., മേയ് 2021 പരീക്ഷകൾക്ക് 19 മുതൽ 22 വരെ പിഴയില്ലാതെയും 25 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 28-നകം സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി (റെഗുലർ) നവംബർ 2021 പ്രായോഗിക പരീക്ഷകൾ 11 മുതൽ 21 വരെ അതത് കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഇന്റേണൽ മാർക്ക്

രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 11 മുതൽ 14-ന് വൈകുന്നേരം അഞ്ച് വരെ സമർപ്പിക്കാം.