നീലേശ്വം ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസിൽ എം.എ. മലയാളം കോഴ്‌സിൽ എസ്.സി. വിഭാഗത്തിന്‌ സംവരണം ചെയ്ത സീറ്റൊഴിവുണ്ട്. താത്‌പര്യമുള്ളവർക്ക് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനകം കാമ്പസിലെത്തി തത്‌സമയ പ്രവേശനം നേടാം. ഫോൺ: 8606050283.

ഡോ. ജാനകി അമ്മാൾ പാലയാട് കാമ്പസിൽ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്സിൽ പട്ടികജാതി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ എട്ടിന്‌ ഉച്ചയ്ക്ക് രണ്ടിനകം ഡിപ്പാർട്ട്മെന്റിലെത്തണം.

പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ എം.കോം. (ഒക്ടോബർ 2020) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷ

നാലാംസെമസ്റ്റർ ബി.എസ്‌സി. ജിയോളജി, ഇലക്ട്രോണിക്സ് (കോർ/കോംപ്ലിമെന്ററി) റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2021 പ്രായോഗിക പരീക്ഷകൾ ഒൻപതുമുതൽ അതത് കോളേജുകളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.

ടൈംടേബിൾ

2022 ജനുവരി നാലിന് ആരംഭിക്കുന്ന ഒന്നാംവർഷ വിദൂരവിദ്യാഭ്യാസ പി.ജി. (ജൂൺ 2021) സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.