സർവകലാശാല യു.ജി.സി.-എച്ച്.ആർ.ഡി.സി.ക്ക് 2020-21 വർഷത്തിൽ യു.ജി.സി. അനുവദിച്ച ടീച്ചർ ഇൻഡക്ഷൻ പ്രോഗ്രാമിന് അപേക്ഷിക്കാം. സെപ്റ്റംബർ മൂന്നുമുതൽ ഒക്ടോബർ രണ്ടുവരെ ഓൺലൈൻ ലൈവ് സെഷൻ വഴിയാണ് പരിശീലന പരിപാടി. വെബ്സൈറ്റിലെ ഗൂഗിൾഫോം ലിങ്ക് വഴി ഓഗസ്റ്റ് 19-ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.

ബി.ടെക്. റീ രജിസ്ട്രേഷൻ

ബി.ടെക്. ഡിഗ്രി റീ രജിസ്ട്രേഷനുള്ള അപേക്ഷകൾ ചലാൻ സഹിതം രജിസ്ട്രാർക്കും പരീക്ഷയ്ക്കുള്ള അപേക്ഷകൾ ചലാൻ സഹിതം പരീക്ഷാ കൺട്രോളർക്കും പ്രത്യേകമായി സമർപ്പിക്കാം. റീ രജിസ്ട്രേഷൻ അനുവദിച്ച് അക്കാദമിക് വിഭാഗത്തിൽനിന്നും ‘റീ രജിസ്ട്രേഷൻ മെമ്മോ’ ലഭിക്കുന്ന മുറയ്ക്ക് അതിന്റെ പകർപ്പ് പരീക്ഷാവിഭാഗത്തിൽ സമർപ്പിക്കണം.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ഒാഗസ്റ്റ് 21-ന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാം. നാലാം സെമസ്റ്റർ എം.എ. ആന്ത്രപ്പോളജി (റെഗുലർ/സപ്ലിമെന്ററി) മേയ് 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ഒാഗസ്റ്റ് 20-ന് വൈകുന്നേരം അഞ്ചുവരെ സമർപ്പിക്കാം.

പ്രോജക്ട്‌ മൂല്യനിർണയവും വാചാപരീക്ഷയും

രണ്ടാം സെമസ്റ്റർ എം.ഫിൽ. ഇംഗ്ലീഷ് (2018 അഡ്മിഷൻ റെഗുലർ/സപ്ലിമെന്ററി) ജൂൺ 2019 പ്രോജക്ട്‌ മൂല്യനിർണയവും വാചാപരീക്ഷയും ഒാഗസ്റ്റ് 13-ന് ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പഠനവകുപ്പുമായി ബന്ധപ്പെടണം.