വിദൂരവിദ്യാഭ്യാസ മൂന്നാം വർഷ ബിരുദ റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (മാർച്ച് 2020) പരീക്ഷകൾ കോവിഡും അനുബന്ധ കരണങ്ങളാലും എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്കുള്ള കോവിഡ് സ്പെഷ്യൽ (മാർച്ച് 2020) പരീക്ഷക്ക് ഏപ്രിൽ എട്ടുമുതൽ 10 വരെ വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.

നീന്തൽ പരിശീലനം

മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഏപ്രിൽ ആറിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രണ്ടാം ബാച്ച് നീന്തൽ പരിശീലനം തുടങ്ങി. ഏത് പ്രായക്കാർക്കും പരിശീലനത്തിൽ പങ്കെടുക്കാം. സ്ത്രീകൾക്ക് പ്രത്യേക ബാച്ചുകൾ ഉണ്ടാകും. ഫോൺ: 9562201322.