സര്‍വകലാശാലാ പഠനവകുപ്പ്/സെന്‍ററുകളിലേക്കുള്ള 2021-22 അധ്യയനവര്‍ഷത്തെ, എം.ബി.എ. പ്രോഗ്രാം പ്രവേശന അപേക്ഷയിൽ കെ മാറ്റ് സ്കോർ രേഖപ്പെടുത്താത്തവർ ലോഗിൻചെയ്ത് സ്കോർ രേഖപ്പെടുത്തണം. ഇതിനായി സെപ്റ്റംബര്‍ 10 വരെ സമയമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.admission.kannuruniversity.ac.in. ഹെൽപ്പ് ലൈൻ നമ്പറുകൾ: 0497 2715261, 7356948230. email id: deptsws@kannuruniv.ac.in

അപേക്ഷ ക്ഷണിച്ചു

മങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ഐ.ടി. ഡിപ്പാർട്ട്‌മെന്റിൽ എം.സി.എ. (റഗുലർ) കോഴ്സിലേക്ക് എൻ.ആർ.ഐ. ക്വാട്ടയിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. അപേക്ഷാഫോറം 22 വരെ ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ലഭിക്കും. ഫോൺ: 0497 2784535.

സെനറ്റ് തിരഞ്ഞെടുപ്പ് വോട്ടർപട്ടിക

സർവകലാശാല സെനറ്റിലെ ഒഴിവുകൾ നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പിനായി നിയമസഭാ സാമാജികർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ (കോർപ്പറേഷൻ, നഗരസഭ, ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത്) മേയർ/ ചെയർമാൻ/പ്രസിഡന്റുമാർ എന്നിവരുടെ മണ്ഡലങ്ങളിലേക്കുള്ള വോട്ടർപട്ടിക 13‌-ന് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

സർവകലാശാലാ പഠനവകുപ്പിലെ അഞ്ചാംസെമസ്റ്റർ എം.സി.എ. (റഗുലർ/സപ്ലിമെന്ററി) നവംബർ 2020, അഞ്ചാംസെമസ്റ്റർ എം.സി.എ. (ലാറ്ററൽ എൻട്രി, സപ്ലിമെന്ററി), നവംബർ 2020 എന്നീ പരീക്ഷകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 18.

ബി.കോം./ബി.ബി.എ. മാർക്ക് എൻട്രി

വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിലുള്ള അവസാനവർഷ ബി.കോം./ബി.ബി.എ. ഡിഗ്രി (റഗുലർ/സപ്ലിമെൻറ്ററി/ഇംപ്രൂവ്മെന്റ്) മാർച്ച് 2021, കോവിഡ് സ്പെഷ്യൽ അവസാനവർഷ ബി.കോം./ബി.ബി.എ. ഡിഗ്രി (റഗുലർ/സപ്ലിമെൻറ്ററി/ഇംപ്രൂവ്മെന്റ്) മാർച്ച് 2020 പരീക്ഷകളുടെ ഭാഗമായ പ്രായോഗികപരീക്ഷകളുടെ മാർക്ക് എൻട്രി നടത്താൻ അധ്യാപകർക്കുള്ള ലിങ്ക് സെപ്റ്റംബർ എട്ടുവരെ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും.