അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്ടോബർ 2020 പരീക്ഷകൾ വിജ്ഞാപനംചെയ്തു. ജനുവരി 19 മുതൽ 22 വരെ പിഴയില്ലാതെയും 27 വരെ 170 രൂപ പിഴയോടെയും രജിസ്റ്റർചെയ്യാം. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ചലാനും ഫെബ്രുവരി ഒന്നിനകം സമർപ്പിക്കണം.
ഹാൾടിക്കറ്റ്
ജനുവരി എട്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി. റഗുലർ (നവംബർ 2019) പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാലയുമായി ബന്ധപ്പെടണം.