തലശ്ശേരി കാമ്പസിൽ പ്രവർത്തിക്കുന്ന സാമ്പത്തികശാസ്ത്ര പഠനവകുപ്പിൽ എം.എ. ഇക്കണോമിക്സ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. പ്രവേശനം ആഗ്രഹിക്കുന്നവർ http://admission.kannuruniversity.ac.in വെബ്‌സൈറ്റിൽ ഓഗസ്റ്റ് 21-നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2347385, 9746108279.
ബി.ടെക്. പരീക്ഷാഫീസ്
മൂന്നും (ഒക്ടോബർ 2019) അഞ്ചും (നവംബർ 2019) സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി (മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്ന 2007-2012 അഡ്മിഷൻ (2007-2011 പാർട് ടൈം) വിദ്യാർഥികൾ 5000 രൂപ ഫീസടച്ച് റീ രജിസ്റ്റർ ചെയ്യണം. ഈ വിദ്യാർഥികളുടെ പരീക്ഷാഫീസ് ഓരോ പേപ്പറിനും 500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അനുബന്ധ വിജ്ഞാപനം വെബ്സൈറ്റിൽ.
പരീക്ഷാഫലം
പാർട്ട് രണ്ട്-മൂന്നാം സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി ഡിഗ്രി (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വൈബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ ഓഗസ്റ്റ് 20-ന് വൈകുന്നേരം അഞ്ചുവരെ സർവകലാശാലയിൽ സ്വീകരിക്കും.