കണ്ണൂർ: കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ.ആന്ത്രപ്പോളജി/ഇക്കണോമിക്സ്, എം.എസ്‌സി. ക്ലിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി റഗുലർ/സപ്ലിമെന്ററി (മേയ് 2021) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും സെപ്റ്റംബർ 16-ന്‌ വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.