ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി. (റഗുലർ/സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.

പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം.സി.എ. ഡിഗ്രി (റഗുലർ) നവംബർ 2020 പ്രായോഗിക പരീക്ഷകൾ 11 മുതൽ അതത് കേന്ദ്രങ്ങളിൽ നടക്കും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

അസി. പ്രൊഫസര്‍/കോഴ്സ് ഡയറക്ടര്‍ നിയമനം

സർവകലാശാലയുടെ കീഴിലുള്ള വിവിധ പഠനവകുപ്പുകളിലും സെന്‍ററുകളിലും രണ്ടുവർഷ കാലാവധിയിൽ അസി. പ്രൊഫസർമാരെയും കോഴ്സ് ഡയറക്ടർമാരെയും അസി. ഡയറക്ടർമാരെയും നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10-ന് അഞ്ചിനകം ഓൺലൈനായി സമർപ്പിക്കണം.

സമ്പർക്ക ക്ലാസുകൾ

വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാംവർഷ ബിരുദവിദ്യാർഥികളുടെ സമ്പർക്ക ക്ലാസുകൾ എട്ട്, ഒൻപത് തീയതികളിൽ രാവിലെ 10 മുതൽ നാലുവരെ കണ്ണൂർ എസ്.എൻ., പിലാത്തറ സെയ്‌ൻറ് ജോസഫ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജുകളിലെ പഠനകേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.