സർവകലാശാലയ്ക്ക് കീഴിലെ പഠനവകുപ്പുകളിൽ ജനുവരി എട്ടുവരെ ക്ലാസ്റൂം പഠനം ഉണ്ടാവില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാവുകയുള്ളു.
അസി. പ്രൊഫസർ നിയമനം
നീലേശ്വരം പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽ ഹിന്ദി പഠനവകുപ്പിലേക്ക് അസി. പ്രൊഫസറെ നിയമിക്കും. മണിക്കൂർ അടിസ്ഥാനത്തിലാണ് നിയമനം. പിഎച്ച്.ഡി./നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. അഭിമുഖം ജനുവരി എട്ടിന് രാവിലെ 11-ന് നീലേശ്വരം കാമ്പസിലെ പഠനവകുപ്പിൽ. കൂടുതൽ വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. ഫോൺ: 9847859018.