വിദൂര വിദ്യാഭ്യാസ മൂന്നാം വർഷ ബിരുദ റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (മാർച്ച് 2020) പരീക്ഷകൾ കോവിഡും അനുബന്ധ കാരണങ്ങളും കാരണം എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്കുള്ള കോവിഡ് സ്പെഷ്യൽ (മാർച്ച് 2020) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഏപ്രിൽ എട്ടുമുതൽ 10 വരെ വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർചെയ്യാം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.എ. എൽഎൽ.ബി. (റെഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ ബി.ടി.ടി.എം. (നവംബർ 2019) സ്പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ ഏപ്രിൽ 17-വരെ സർവകലാശാലയിൽ സ്വീകരിക്കും.

മിനി പ്രോജക്ട് ഇവാലുവേഷൻ

അഞ്ചാം സെമസ്റ്റർ എം.സി.എ./എം.സി.എ. ലാറ്ററൽ എൻട്രി ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്-നവംബർ 2020) യുടെ മിനി പ്രോജക്ട് ഇവാലുവേഷൻ/വാചാ പരീക്ഷ വിവിധ കേന്ദ്രങ്ങളിൽ ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ നടക്കും. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും നടത്തുക. വിശദമായ ടൈംടേബിൾ വെബ്സൈറ്റിലുണ്ട്.

1. ചാല, ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾക്ക് താവക്കര കാമ്പസിലെ യു.ജി.സി.-ഹ്യൂമൻ റിസോഴ്സ് ഡെവലപ്‌മെന്റ്‌ സെന്ററിൽ-ഏപ്രിൽ എട്ട്.

2. ഐ.ടി. എഡ്യുക്കേഷൻ സെന്റർ, പാലയാട് -ഏപ്രിൽ എട്ട്.

3. ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ്-ഏപ്രിൽ ഒൻപത്.

അപേക്ഷിക്കാം

ആറാം സെമസ്റ്റർ (ഏപ്രിൽ 2021) ബിരുദ (സപ്ലിമെൻററി) പരീക്ഷകൾക്ക് 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് ഏപ്രിൽ ഒൻപതുമുതൽ 12 വരെ പിഴയില്ലാതെയും ഏപ്രിൽ 13-ന് പിഴയോടുകൂടിയും ഓൺലൈനായി രജിസ്റ്റർചെയ്യാം. അപേക്ഷയും ഫീസടച്ച ചലാനും ഏപ്രിൽ 15-ന് വൈകുന്നേരം അഞ്ചിന് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കണം.