ഏഴാം സെമസ്റ്റർ ബി.എ.എൽഎൽ.ബി. (റഗുലർ/സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.

പരീക്ഷകൾ

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാംസെമസ്റ്റർ എം.ബി.എ. (റഗുലർ), മേയ് 2021 പരീക്ഷകൾ 11-ന് ആരംഭിക്കും. മറ്റ് പി.ജി./ബി.പി.എഡ്. പരീക്ഷകൾ 12, 13 തീയതികളിലായി ആരംഭിക്കും.

അസി. പ്രൊഫസർ ഒഴിവ്

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി ആൻഡ് മൈക്രോബയോളജി വകുപ്പില്‍ രണ്ട്

അസി. പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖ പരീക്ഷ 10-ന് രാവിലെ 10.30-ന് പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

നരവംശശാസ്ത്ര വകുപ്പിൽ അസി. പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന് പാലയാട് ഡോ. ജാനകിയമ്മാൾ കാമ്പസിൽ നടത്തും. ഫോൺ: 9447380663.

മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് വകുപ്പിൽ അസി. പ്രൊഫസറെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച. വിവരങ്ങൾ വെബ്സൈറ്റിൽ.

ടെക്നിക്കല്‍ അസിസ്റ്റന്‍റ് നിയമനം

മാങ്ങാട്ടുപറമ്പ്‌ കാമ്പസിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠന വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എസ്.സി. വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെ നിയമിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ 12-ന് വൈകിട്ട് അഞ്ചിന് മുൻപായി നേരിട്ടോ registrar@kannuruniv.ac.in എന്ന ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കാം. വിവരങ്ങള്‍ വെബ്സൈറ്റില്‍.