ബി.ടെക്. സെഷനൽ അസസ്‌മെന്റ് ഇംപ്രൂവ്മെന്റ് (ഫെബ്രുവരി 2021) പരീക്ഷകൾക്ക് പിഴയോടുകൂടി അപേക്ഷിക്കാനുളള അവസാന തീയതി ജനുവരി 20-വരെ നീട്ടി.
അധ്യാപക നിയമനം
പയ്യന്നൂർ കാമ്പസിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻറിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ മണിക്കൂർ വേതനനിരക്കിൽ നിയമനം നടത്തുന്നു. അഭിമുഖം ആറിന് രാവിലെ 10-ന് പയ്യന്നൂർ കാമ്പസിൽ നടക്കും. നെറ്റ്, പിച്ച്.ഡി. യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി എത്തണം.
പഠനസഹായി വിതരണം
വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എൻ.എ.എസ്. കോളേജ് കാഞ്ഞങ്ങാട്, സെയ്‌ൻറ്് പയസ് കോളേജ് രാജപുരം, ഇ.കെ.എൻ.എം. എളേരിത്തട്ട് എന്നീ കോളേജുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്ത മൂന്നാം വർഷ ബിരുദ, രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രിലിമിനറി വിദ്യാർഥികളുടെ സ്വയംപഠനസഹായികൾ ജനുവരി എട്ടിന് രാവിലെ 10.30 മുതൽ 2.30 വരെ എൻ.എ.എസ്. കോളേജിൽനിന്ന് വിതരണം ചെയ്യും. വിദ്യാർഥികൾ സർവകലാശാല നൽകിയ തിരിച്ചറിയൽരേഖ, ഫീസ് അടച്ച രസീത് എന്നിവ ഹാജരാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വിവരങ്ങൾ വെബ്സൈറ്റിൽ.
ട്യൂഷൻ ഫീസ്
വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ രണ്ടാം വർഷ ബിരുദാനന്തരബിരുദ വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് 3945 രൂപ പിഴയില്ലാതെ ജനുവരി 31 വരെയും 335 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും സ്വീകരിക്കും.