പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ എം.എസ്‌സി. നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാം, 2021-22 വർഷത്തേക്കുള്ള പ്രവേശനത്തിന് റിസർവേഷൻ മുസ്‌ലിം വിഭാഗത്തിന് ഒരുസീറ്റ് ഒഴിവുണ്ട്. അവരുടെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെ പരിഗണിക്കും. ഡിസംബർ ആറിന് രാവിലെ 10-ന് കോ-ഓർഡിനേറ്ററുടെ മുൻപാകെ ഹാജരാകണം. ഫോൺ: 0497-2806402,9847421467.

പരീക്ഷാവിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ പി.ജി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2018 അഡ്മിഷൻ മുതൽ), ഒക്ടോബർ 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ഡിസംബർ 17 മുതൽ 20 വരെ പിഴയില്ലാതെയും ഡിസംബർ 22 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും ഡിസംബർ 27-നകം സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്

ഡിസംബർ എട്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (2009 - 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ്, നവംബർ 2019 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.

ഡിസംബർ എട്ടിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (കോവിഡ് സ്പെഷ്യൽ), എപ്രിൽ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ. പരീക്ഷാകേന്ദ്രം കണ്ണൂർ സർവകലാശാലാ ആസ്ഥാനമാണ്.

ടൈംടേബിൾ

ഡിസംബർ 17-ന് ആരംഭിക്കുന്ന 10-ാം സെമസ്റ്റർ ബി. എ. എൽഎൽ.ബി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), മേയ് 2021 പരീക്ഷകളുടെ ടൈംടേബിളുകൾ വെബ്സൈറ്റിൽ.

പ്രായോഗിക പരീക്ഷകൾ

രണ്ട്, നാല് സെമസ്റ്റർ ബി.സി.എ. ഡിഗ്രി (2014 അഡ്മിഷൻ മുതൽ - റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2021 പ്രായോഗികപരീക്ഷകൾ ഡിസംബർ ആറുമുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം. ടൈംടേബിൾ വെബ്‌സൈറ്റിൽ.