ഒന്നാം സെമസ്റ്റർ ബിരുദ, ബിരുദാനന്തരബിരുദ (ഒക്ടോബർ/നവംബർ 2020) പരീക്ഷകൾക്ക് അപേക്ഷിക്കുന്ന സപ്ലിമെന്ററി പരീക്ഷാർഥികൾ അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്തി അയച്ചാൽ മതി. റെഗുലർ വിദ്യാർഥികളുടെ അപേക്ഷകൾ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷൾക്ക് പിഴയില്ലാതെ മേയ് 15 വരെയും പിഴയോടെ 19 വരെയും അപേക്ഷിക്കാം. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ചലാനും മേയ് 26-ന് വൈകുന്നേരം അഞ്ചിനകം സർവകലശാലയിൽ ലഭിക്കണം.