സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.ബി.എ. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (മേയ് 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 16-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

ഇ.എസ്.ഇ. മാർക്ക്

സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തബിരുദ (നവംബർ 2020) പരീക്ഷകളുടെ ഇ.എസ്.ഇ. മാർക്കുകൾ എട്ടുമുതൽ ഓൺലൈനായി സമർപ്പിക്കാം.

പ്രായോഗിക പരീക്ഷ

അഞ്ചും മൂന്നും സെമസ്റ്റർ ബി.എ. ഭരതനാട്യം (നവംബർ 2020) പ്രായോഗിക പരീക്ഷകൾ മാർച്ച് അഞ്ച്, ആറ് തീയതികളിൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും. അഞ്ചാം സെമസ്റ്റർ ബി.എ. ഫങ്ഷണൽ ഹിന്ദി (നവംബർ 2020) പ്രായോഗികപരീക്ഷ മാർച്ച് അഞ്ചിന് പയ്യന്നൂർ കോളേജിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

ഡോക്ടറൽ റിസർച്ച് കമ്മിറ്റി

നീലേശ്വരം കാമ്പസിലെ ഹിന്ദി ഡിപ്പാർട്ട്മെൻറിൽ അഞ്ചിന് രാവിലെ 10-നും പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻറിൽ നാലിന്‌ രാവിലെ 9.30-നും ഡി.ആർ.സി. മീറ്റിങ് ചേരും. അർഹരായ പിഎച്ച്.ഡി. വിദ്യാർഥികൾ ഡിപ്പാർട്ട്മെന്റുകളിൽ നേരിട്ടെത്തി സിനോപ്‌സിസ് അവതരിപ്പിക്കണം.

സർവകലാശാലാ പൂർവവിദ്യാർഥി അസോസിയേഷൻ

സർവകലാശാലാ പഠനവകുപ്പിൽനിന്നോ കേന്ദ്രത്തിൽനിന്നോ പഠനം പൂർത്തിയാക്കിയവർക്ക് പൂർവവിദ്യാർഥി അസോസിയേഷൻ രൂപവത്കരിക്കുന്നു. ആറിന് രാവിലെ 11-താവക്കര ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ അസോസിയേഷൻ രൂപവത്കരണ യോഗം ചേരും.