കാസർകോട് കാമ്പസില്‍ പ്രവർത്തിക്കുന്ന കന്നഡ പഠനവകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ കോഴ്സ് ഡയറക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈനായി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10. വിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in careers).

ഹാൾടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഡിസംബർ എട്ടിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.സി.എ. (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.

ഡിസംബർ എട്ടിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി) ഏപ്രിൽ 2020 പരീക്ഷകളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.