നാലാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി (മേയ് 2020) പരീക്ഷകൾ ജൂലായ് ഒന്നിന് തുടങ്ങും.

പ്രോജക്ട്‌ മൂല്യനിർണയം/ വാചാപരീക്ഷ

ആറാം സെമസ്റ്റർ പ്രോജക്ട്‌ മൂല്യനിർണയം/വാചാപരീക്ഷ ചുവടെ നൽകിയ തീയതികളിൽ ഓൺലൈനായി നടക്കും. ബി.എ. ഉറുദു- ജൂൺ മൂന്ന്, നാല്.

ബി.എ.ഫിലോസഫി- ജൂൺ ഏഴ്, ഒൻപത്.

ബി.എ.ഫങ്ഷണൽ ഇംഗ്ലീഷ്- ജൂൺ ഏഴു മുതൽ 25 വരെ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം.

ടൈം ടേബിൾ

ജൂൺ 15-ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (റഗുലർ /ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി-2014 അഡ്മിഷൻ മുതൽ) ഏപ്രിൽ 2021 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 11 മുതൽ രണ്ടുവരെ.

വിദൂര വിദ്യാഭ്യാസ പരീക്ഷ

വിദൂര വിദ്യാഭ്യാസം അവസാനവർഷ പരീക്ഷ (റഗുലർ/സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് -2011 അഡ്മിഷൻ മുതൽ ) മാർച്ച്‌ 2021 പരീക്ഷകൾ ജൂൺ 25-ന് തുടങ്ങും.