2021-22 അധ്യയനവർഷത്തെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്‌ട്രേഷന് പിഴയില്ലാതെ ഡിസംബർ 14 വരെയും പിഴയോടുകൂടി 22 വരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറൗട്ട് ഡിസംബർ 31-ന് മുമ്പ് സർവകലാശാലയിൽ ലഭിക്കണം. രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ. ഫോൺ: 04972 715183, 185, 189, 152, 153, 154.

ബോട്ടണി അസി. പ്രൊഫസർ ഒഴിവ്

മാനന്തവാടി കാമ്പസിലെ ബോട്ടണി ഡിപ്പാർട്ട്മെൻറിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് അസി. പ്രൊഫസർമാരുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബർ 13-ന് 11-ന് മാനന്തവാടി കാമ്പസിൽ നടക്കും.

പരീക്ഷാവിജ്ഞാപനം

സർവകലാശാലാ പഠനവകുപ്പുകളിലെ 2015 സിലബസിലുള്ള ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി (മേഴ്സി ചാൻസ് ഉൾപ്പെടെ), നവംബർ 2020 പരീക്ഷകൾ വിജ്ഞാപനംചെയ്തു. ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ ഡിസംബർ എട്ടിന് ആരംഭിക്കും. ഓൺലൈൻ/ഓഫ്‌ലൈൻ അപേക്ഷകൾക്കുള്ള അവസാന തീയതി പിഴയില്ലാതെ ഡിസംബർ 10 വരെയും പിഴയോടുകൂടി 13 വരെയുമാണ്. അപേക്ഷകളുടെ പകർപ്പും ചലാനും ഡിസംബർ 16-നകം സമർപ്പിക്കണം. പരീക്ഷാ വിജ്ഞാപനം www.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ.

സർവകലാശാലാ പഠനവകുപ്പുകളിലെ 2015 സിലബസിലുള്ള രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി (മേഴ്സി ചാൻസ് ഉൾപ്പെടെ), മേയ് 2021 പരീക്ഷകൾ വിജ്ഞാപനംചെയ്തു. ഓൺലൈൻ പരീക്ഷാ രജിസ്ട്രേഷൻ ഡിസംബർ 14-ന് ആരംഭിക്കും. ഓൺലൈൻ/ഓഫ്‌ലൈൻ അപേക്ഷകൾക്കുള്ള അവസാന തീയതി പിഴയില്ലാതെ ഡിസംബർ 16 വരെയും പിഴയോടുകൂടെ 18 വരെയുമാണ്. അപേക്ഷകളുടെ പകർപ്പും ചലാനും ഡിസംബർ 22-നകം സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം www.kannuruniversity.ac.in-ൽ.