അഞ്ചാം സെമസ്റ്റർ ബിരുദ (റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ജനുവരി ഏഴുമുതൽ 13 വരെ പിഴയില്ലാതെയും 15-വരെ 170 രൂപ പിഴയോടുകൂടെയും പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ചലാനും 20-നകം സർവകലാശാലയിൽ സമർപ്പിക്കണം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.
ടൈംടേബിൾ
ജനുവരി 19-ന് ആരംഭിക്കുന്ന ഒന്നാംവർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ജൂൺ 2020 പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2020-21 അധ്യയനവർഷത്തെ എം.എഡ്. കോഴ്സിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി നാലിന് രാവിലെ 10-ന് ധർമശാല കാമ്പസിൽ എത്തണം. ഫോൺ: 0497 2781290, 9447889122.