കണ്ണൂര്‍ സര്‍വകലാശാലയുടെ ജനുവരി 5ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (റഗുലര്‍ / സപ്ലിമെന്ററി - നവംബര്‍ 2017) പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. ന്യൂനതകള്‍ കാരണം തടഞ്ഞുവെയ്ക്കപ്പെട്ട ഹാള്‍ടിക്കറ്റ് വിടുതല്‍ ചെയ്യുന്നതിനായി പരീക്ഷാ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. (ഫോണ്‍ നമ്പര്‍: 0497-2715469)
 
ബി.എസ്.സി. നേഴ്‌സിങ് പരീക്ഷാഫലം
 
മൂന്നും നാലും വര്‍ഷ ബി.എസ്.സി നേഴ്‌സിങ് (സപ്ലിമെന്ററി - ഓഗസ്റ്റ് 2016) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ ജനുവരി 11 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.
 
ഫൈനല്‍ ബി.ഡി.എസ് പാര്‍ട്ട് II പ്രായോഗിക പരീക്ഷ
 
ഫൈനല്‍ ബി.ഡി.എസ് പാര്‍ട്ട് II ഡിഗ്രി (സപ്ലിമെന്ററി - 2007 ഉം അതിന് മുമ്പും) (ജൂണ്‍ 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷകള്‍ ജനുവരി 3, 4, 5, 6 തീയ്യതികളില്‍ പൊയിനാച്ചി സെഞ്ച്വറി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസ് ആന്റ് റിസര്‍ച്ച് സെന്ററില്‍ വച്ച് നടത്തും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അതത് കോളേജുമായി ബന്ധപ്പെടുക.
 
ആറാം സെമസ്റ്റര്‍ ബി ടെക് സ്‌പെഷ്യല്‍ സപ്ലിമെന്ററി
 
2018 ജനുവരി 3ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ബിടെക് സ്‌പെഷ്യല്‍ സപ്ലിമെന്ററി (2006 ഉം അതിന് മുന്‍പും ഉള്ള അഡ്മിഷന്‍) , ഏപ്രില്‍ 2017 പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകള്‍ പരീക്ഷാകേന്ദ്രമായ കണ്ണൂര്‍ ഗവ: കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ലഭ്യമാണ്.
 
നാലാം സെമസ്റ്റര്‍ പരീക്ഷാഫലം
 
നാലാം സെമസ്റ്റര്‍ ബിഎ / ബിബിഎം / ബിഎസ്ഡബ്ല്യു / ബിടിടിഎം, മെയ് 2017 പരീക്ഷകളുടെ (2013ഉം അതിന് മുന്‍പും ഉള്ള അഡ്മിഷന്‍) ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. റീവാല്വേഷന്‍, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓണ്‍ലൈനായി 2018 ജനുവരി 10 വരെ അപേക്ഷിക്കാം.
 
ബിരുദാനന്തരബിരുദ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയം
 
ഇനി പറയുന്ന ബിരുദാനന്തരബിരുദ പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണ്ണയം / സൂക്ഷ്മപരിശോധന നടത്തുന്നതിനുള്ള അപേക്ഷ 2018 ജനുവരി 1 മുതല്‍ 15  വരെ സ്വീകരിക്കും. അപേക്ഷഫോമും വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
1. അഫിലിയേറ്റഡ് കോളേജുകളിലെ 2017 മാര്‍ച്ചില്‍ നടന്ന രണ്ടും നാലും സെമസ്റ്റര്‍ എംഎ, എംകോം, എംഎസ്.സി, എംടിടിഎം പരീക്ഷകള്‍
2. സര്‍വകലാശാല ഡിപ്പാര്‍റ്റ്റ്റുമെന്റുകളിലെ ഏപ്രില്‍ 2017ല്‍ നടന്ന എംഎ ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്തമാറ്റിക്‌സ്, അപ്ലൈഡ് ഇക്കണോമിക്‌സ്, പരീക്ഷകള്‍
3. നാലാം സെമസ്റ്റര്‍ എംപിഎഡ്, മെയ് 2017 ല്‍ നടന്ന പരീക്ഷ.
ഫീസ് (പേപ്പര്‍ ഒന്നിന്) ഇനി പറയും പ്രകാരമാണ്. പുനര്‍മൂല്യനിര്‍ണ്ണയം- 700 രൂപ, ഉത്തരക്കടലാസിന്റെ പകര്‍പ്പ്- 200 രൂപ, ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധന- 100 രൂപ
 
 
ആറാം സെമസ്റ്റര്‍ എംസിഎ പരീക്ഷാഫലം
 
ആറാം സെമസ്റ്റര്‍ എംസിഎ (റഗുലര്‍- സിസിഎസ് എസ്) ഏപ്രില്‍ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
 
മൂന്നാം സെമസ്റ്റര്‍ ബിടെക് സ്‌പെഷ്യല്‍ സപ്ലിമെന്ററി പ്രയോഗിക പരീക്ഷ
 
മൂന്നാം സെമസ്റ്റര്‍ ബിടെക് സ്‌പെഷ്യല്‍ സപ്ലിമെന്ററി (മേഴ്‌സി ചാന്‍സ്), ഏപ്രില്‍ 2017 മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങ് വിഭാഗത്തിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് പ്രാക്റ്റിക്കല്‍ പരീക്ഷ 2018 ജനുവരി 4 ന് കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ്ങ് കോളേജില്‍ വെച്ച് നടക്കും.