പയ്യന്നൂർ: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ 2020-21 അധ്യയനവർഷത്തെ ബി.എ. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത സാഹിത്യം കോഴ്‌സിന് എസ്.സി./എസ്.ടി. വിഭാഗത്തിലും സംസ്കൃത വ്യാകരണം, സംസ്കൃത വേദാന്തം എന്നീ കോഴ്‌സുകളിൽ എല്ലാ വിഭാഗത്തിലും ഒഴിവുകളുണ്ട്. അർഹരായ വിദ്യാർഥികൾ ഒക്ടോബർ അഞ്ചിന് രാവിലെ 10.30-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിൽ ഹാജരാകണം.