തിരുനാവായ: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശികകേന്ദ്രത്തിൽ ബി.എ. സംസ്‌കൃതം വ്യാകരണം കോഴ്സിൽ എസ്.സി-3, എസ്.ടി-1 സീറ്റുകൾ ഒഴിവുണ്ട്.

പ്ലസ്ടു/വൊക്കേഷണൽ ഹയർസെക്കൻഡറി അഥവാ തത്തുല്യ യോഗ്യതയുള്ള വിദ്യാർഥികൾക്ക് ഒക്ടോബർ ഒന്നിന് രാവിലെ പത്തിന് തിരുനാവായയിലെ പ്രാദേശിക കേന്ദ്രത്തിൽ പ്രവേശനം നടത്തും. പ്രായം 2020 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടാൻ പാടില്ല. ഫോൺ: 0494 2600310.