നാലാമത് ഡോ. സി.എം. നീലകണ്ഠന്‍ എന്‍ഡോവ്‌മെന്റ് പ്രഭാഷണം
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ വേദപഠനകേന്ദ്രം നടത്തിവരുന്ന ഡോ. സി.എം. നീലകണ്ഠന്‍ എന്‍ഡോവ്‌മെന്റ് പ്രതിവര്‍ഷപ്രഭാഷണപരമ്പരയിലെ ഈ വര്‍ഷത്തെ പ്രഭാഷണം ഫിബ്രവരി 29 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.30 ന് സര്‍വ്വകലാശാലയിലെ സെമിനാര്‍ ഹാളില്‍ നടക്കുന്നു. പൂനയിലെ ഭണ്ഡാര്‍കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസറായ ഡോ. അമൃത നാടു, വേദപഠനഗവേഷണരംഗത്ത് പാശ്ചാത്യപണ്ഡിതന്മാരുടെ സംഭാവനകളെ ആധാരമാക്കി പ്രബന്ധം അവതരിപ്പിക്കുന്നതാണ് എന്ന് വേദപഠനകേന്ദ്രം കോ-ഓഡിനേറ്റര്‍ ഡോ. കെ. എ. രവീന്ദ്രന്‍ അറിയിച്ചു.