മാതൃഭാഷാ ദിനം ആചരിച്ചു
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ വിവിധ പരിപാടികളോടെ മാതൃഭാഷാദിനം ആഘോഷിച്ചു. നാലു ദിവസമായി തുടര്‍ന്നു വന്ന പോസ്റ്റര്‍ പ്രദര്‍ശനം നിരവധി പേരെ ആകര്‍ഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നടന്ന മാതൃഭാഷാ സമ്മേളനം വൈസ് ചാന്‍സിലര്‍ ഡോ. എം.സി ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം തലവന്‍ ഡോ. കെ.എസ് രവികുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. ശാന്തി നായര്‍, ഡോ. വത്സലന്‍ വാതുശേരി, കെ.കെ കൃഷ്ണകുമാര്‍, എം.ജെ ജോര്‍ജ്ജ്, പ്രേമന്‍ തറവട്ടത്ത്, പി.ബി. സന്ധ്യ, കെ.കെ അബ്ദു റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികളായ നിവേദ്, ആതിര, റീമ എം, അശ്വതി എന്നിവര്‍ മാതൃഭാഷാഗീതങ്ങള്‍ ആലപിച്ചു. പ്രബന്ധമത്സരത്തില്‍ വിജയികളായ വൈശാഖ് വി., അഞ്ജുമോള്‍ ബാബു, അജീഷ് ജി. ദത്തന്‍, അശ്വതി എം., ആഷിത എസ് ഷാബു, അനസ് കരീം, അബു താഹിര്‍ എന്നിവര്‍ക്ക് വൈസ് ചാന്‍സിലര്‍ സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും വിതരണം ചെയ്തു.
സംഗീതവിഭാഗം ത്രിദിന ശില്‍പ്പശാല ബുധനാഴ്ച ആരംഭിക്കും
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല സംഗീതവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന ദേശീയ ശില്‍പ്പശാല ഫിബ്രവരി 24 ബുധനാഴ്ച ആരംഭിക്കും. മ്യൂസിക്കല്‍ കോംപോസിഷന്‍സ് ഇന്‍ ഡിഫ്രന്റ് ലാംഗ്വേജസ് ആന്‍ഡ് മനോധര്‍മ്മ സംഗീതം എന്ന വിഷയത്തിലാണ് ശില്‍പ്പശാല. രാവിലെ 10ന് കനകധാരാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.സി ദിലീപ്കുമാര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. സംഗീതവിഭാഗം മേധാവി ഡോ. പ്രീതി കെ. അധ്യക്ഷയാവും. സംഗീതരത്‌ന എന്‍.പി. രാമസ്വാമി, സംഗീതവിഭാഗം അധ്യാപകരായ അരവിന്ദാക്ഷന്‍ കെ., ഡോ. മഞ്ജു ഗോപാല്‍ എന്നിവര്‍ സംസാരിക്കും. നാഷണല്‍ ആന്‍ഡ് സൗത്ത് സോണ്‍ യൂത്ത് ഫെസ്റ്റിവലില്‍ ജേതാക്കളായ സിബി നായരമ്പലം, ഇടപ്പള്ളി അജിത് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് വിവിധ സെഷനുകളിലായി ശില്‍പ്പശാല പുരോഗമിക്കും.