ആഗമാനന്ദ അനുസ്മരണം
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ആഗമാനന്ദ സെന്റര്‍ ഫോര്‍ വിഷ്വല്‍ കള്‍ച്ചര്‍ ആന്‍ഡ് എസ്‌തെറ്റിക്‌സിന്റെ ആഭിമുഖ്യത്തില്‍ സ്വാമി ആഗമാനന്ദ അനുസ്മരണ പ്രഭാഷണവും ശിഷ്യസംഗമവും ഫിബ്രവരി 11 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കും. അക്കാദമിക് ബ്ലോക് സെമിനാര്‍ ഹാള്‍ 1 ല്‍ നടക്കുന്ന ആഗമാനന്ദ അനുസ്മണം രജിസ്ട്രാര്‍ ഡോ. ടി. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ശ്രീരാമകൃഷ്ണമഠം പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. ആഗമാനന്ദനും സാമൂഹ്യ നവോത്ഥാനവും എന്ന വിഷയത്തില്‍ ഡോ. എസ്. കെ. വസന്തന്‍ ആഗമാനന്ദ അനുസ്മരണ പ്രഭാഷണം നടത്തും. ആഗമാനന്ദ പഠനകേന്ദ്രം കോഡിനേറ്റര്‍ ഡോ. മഞ്ജു ഗോപാല്‍ സ്വാഗതവും, ചെയര്‍മാന്‍ ഡോ. എസ്. ഷീബ നന്ദിയും പറയും. ഉച്ചയ്ക്കുശേഷം 2 ന് ആഗമാനന്ദ ശിഷ്യ സംഗമവും സംവാദവും നടക്കും. വൈസ് ചാന്‍സിലര്‍ ഡോ. എം. സി. ദിലീപ്കുമാര്‍ ശിഷ്യന്മാരെ ആദരിക്കും. എം.കെ. കുഞ്ഞോള്‍ മാസ്റ്റര്‍, എം.കെ. വാവക്കുട്ടന്‍ മാസ്റ്റര്‍, വി. ജി. സൗമ്യന്‍, പ്രൊഫ. ടി.എന്‍ ശങ്കരപിള്ള, ആര്‍.സി. ശേഖര്‍, എന്‍.ബി. ഇളയിടം, എന്‍.സി. ഇളയിടം, സീത ടീച്ചര്‍, ആര്‍. പ്രഭാകരന്‍, വിലാസിനി ടീച്ചര്‍, പി.എന്‍. രവി, കെ. വിലാസിനിയമ്മ, ടി. അച്യുത പിഷാരടി, ഇ.കെ. സുകുമാരന്‍, എ.കെ. പൊന്നപ്പന്‍ തുടങ്ങിയവര്‍ ശിഷ്യസംഗമത്തില്‍ പങ്കെടുക്കും.