മാർച്ച് 13-ന് തുടങ്ങുന്ന ഒന്നാംവർഷ എം.എസ്‌സി. ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെൻററി പരീക്ഷയ്ക്ക് ഫെബ്രുവരി 20 വരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാം.
26-ന് തുടങ്ങുന്ന ഒന്നാം വർഷ ബി.പി.ടി. ഡിഗ്രി സപ്ലിമെൻററി (2010 സ്കീം, 2011 പ്രവേശനക്കാർക്ക് മാത്രം) പരീക്ഷയ്ക്ക് ഫെബ്രുവരി 14 വരെ ഓൺലൈൻ രജിസ്റ്റർ ചെയ്യാം.
പരീക്ഷാ ടൈംടേബിൾ
14-ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്‌സി. എം.ആർ.ടി. ഡിഗ്രി സപ്ലിമെൻററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് ആറിന് തുടങ്ങുന്ന അവസാനവർഷ ബി.എസ്‌സി. മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെൻററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിൻറേയും പകർപ്പ് എന്നിവയ്ക്ക് 18-നകം ഓൺലൈൻ വഴി അപേക്ഷിക്കണം.