ഫെബ്രുവരി 24-ന് തുടങ്ങുന്ന ഒന്നാം വർഷ ബി.സി.വി.ടി. ഡിഗ്രി സപ്ലിമെന്‍ററി (2014 സ്കീം) പരീക്ഷ, ഫെബ്രുവരി 28-ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ് സി. ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി (2016, 2014 സ്കീം) പരീക്ഷ എന്നിവയ്ക്ക് 10 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. മാർച്ച് രണ്ടിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എം.ഫാം. ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017, 2019 സ്കീം) പരീക്ഷക്ക് 10 മുതൽ 18 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. മാർച്ച് 25-ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്‍ററി (2014, 2016 സ്കീം), മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2014, 2016 സ്കീം) പരീക്ഷകൾക്ക് ഫെബ്രുവരി 12 മുതൽ മാർച്ച് രണ്ടു വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പ്രാക്ടിക്കൽ പരീക്ഷാ തീയതി
ഫെബ്രുവരി 10-ന് തുടങ്ങുന്ന നാലാം സെമസ്റ്റർ ബി.ഫാം. ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ, എം.ഫാം പാർട്ട് രണ്ട് സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
ഒക്ടോബറിൽ നടത്തിയ മൂന്നാം വർഷ ബി.എസ് സി. നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവക്ക് ഫെബ്രുവരി 18-നകം അപേക്ഷിക്കണം.