കേരള ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്കു കീഴിലുള്ള പി.എച്ച്.ഡി. കോഴ്‌സുകൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 27-ന് വൈകീട്ട് അഞ്ചു മണി വരെ ദീർഘിപ്പിച്ചു. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് ജനുവരി 13-ന് അഞ്ചു മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് ’www.kuhs.ac.in’.
പരീക്ഷാ അപേക്ഷ
ഡിസംബർ 18-ന് തുടങ്ങുന്ന തേർഡ് ബി.എച്ച്.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്ക് നവംബർ 30 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
ജനുവരി പത്തിന് ആരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ എം.ബി.ബി.എസ്. ഡിഗ്രി പാർട്ട് I റെഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസംബർ രണ്ടു മുതൽ 21 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
ജനുവരി 10-ന് തുടങ്ങുന്ന എം.ഡി.എസ്. ഡിഗ്രി പാർട്ട് I സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസംബർ 10 മുതൽ 21 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
വിദ്യാർഥികൾ ഹാജരാകണം
ഡിസംബർ നാലിന് തുടങ്ങുന്ന രണ്ടാംവർഷ ബി.ഫാം. ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷയ്ക്ക് വിദ്യാർഥികൾ തങ്ങളുടെ മാതൃസ്ഥാപനത്തിൽനിന്ന് അഡ്മിറ്റ് കാർഡ് കൈപ്പറ്റി, തങ്ങൾക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.
ഡെസർട്ടേഷൻ തീയതി
ഏപ്രിലിൽ നടത്തുന്ന ഫൈനൽ എം.ഡി. ഹോമിയോപ്പതി ഡിഗ്രി പാർട്ട് II (2016 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ഫൈനൽ ഡെസർട്ടേഷൻ 3150 രൂപ ഫീസോടെ ഡിസംബർ 26-ന് വൈകീട്ട് അഞ്ചു മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. 5250/രൂപ ഫൈൻ സഹിതം ജനുവരി മൂന്നിന് വൈകീട്ട് അഞ്ചുവരെയും സമർപ്പിക്കാം.
പരീക്ഷാഫലം
ആഗസ്റ്റിൽ നടത്തിയ മൂന്നാംവർഷ ബി.എസ്.സി. ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.