ആരോഗ്യ സർവകലാശാല ജനുവരിയിൽ നടത്തുന്ന അവസാനവർഷ ബി.എസ് സി.എം.ആർ.ടി. ഡിഗ്രി സപ്ലിമെൻററി പരീക്ഷയുടെ ഡെസർട്ടേഷൻ നവംബർ 25-നകം 1575 രൂപ ഫീസ് സഹിതം സർവകലാശാലയിൽ സമർപ്പിക്കണം. 5,250 രൂപ ഫൈനോടുകൂടി നവംബർ 27 വരെയും സമർപ്പിക്കാം.
പരീക്ഷാ തീയതി
നവംബർ 19-ന് തുടങ്ങുന്ന ഒന്നാംവർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ, രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
നവംബർ 25-ന് തുടങ്ങുന്ന സെക്കൻഡ് ബി.എ.എം.എസ്. റെഗുലർ (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി സപ്ലിമെൻററി (2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ്. പാർട്ട് ഒന്ന് ഡിഗ്രി സപ്ലിമെൻററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷ, സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ്. പാർട്ട് രണ്ട് സപ്ലിമെൻററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധപ്പെടുത്തി.