സെപ്റ്റംബറിൽ നടത്തിയ രണ്ടാം വർഷ എം.എസ്. സി. നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ് ഫലം
ഒന്നാം വർഷ ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി,രണ്ടാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷകളുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
11-ന് തുടങ്ങുന്ന അവസാന വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ, 25-ന് തുടങ്ങുന്ന ഒന്നാം വർഷ ബി എസ്.സി. നഴ്സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫീസടയ്ക്കാം
നവംബർ അഞ്ച് പരീക്ഷാ ഫീസടയ്ക്കുന്നതിനുള്ള അവസാന ദിവസമായി നിശ്ചയിച്ചിട്ടുള്ളവർക്ക് ബി.എസ്.എൻ.എൽ. ലൈൻ തകരാറിനെ തുടർന്ന് ഫീസടക്കുന്നതിന് ആറാംതിയതിയും സൗകര്യമുണ്ടാകും.